കെഎ അബ്ദുല്ല ഹാജി കപ്പ്: റിയല്‍ എഫ്സി ജേതാക്കള്‍
യുഎഇ ഗ്രീന്‍ സ്റ്റാര്‍ മാസ്തിഗുഡ്ഡ സംഘടിപ്പിച്ച കെഎ അബ്ദുല്ല ഹാജി സ്മാരക മാസ്തിഗുഡ്ഡ പ്രീമിയര്‍ ലീഗ് (എംപിഎല്‍) ഫുട്ബോൾ ഫെസ്റ്റില്‍ റിയല്‍ എഫ്‌സി ജേതാക്കളായി. ഇത് മൂന്നാം തവണയാണ് റിയല്‍ എഫ്‌സി എംപിഎല്‍ കപ്പ് നേടുന്നത്. ബ്രിട്ടീഷ് എഫ്‌സിയാണ് റണ്ണറപ്പ്.
വാശിയേറിയ മത്സരത്തില്‍ റിയല്‍ എഫ്‌സി, ബ്രിട്ടീഷ് എഫ്‌സി, യര്‍മൂക്ക് എഫ്‌സി, ദുബൈ എഫ്‌സി, അല്‍ നാസ്സര്‍ എഫ്‌സി എന്നീ ടീമുകള്‍ മാറ്റുരച്ചു.
നാടിന്റെ നെടുംതൂണ്‍, സര്‍വ്വ സമ്മതനും മുസ്ലിം നേതാവും ആയിരുന്ന കെഎ അബ്ദുല്ല ഹാജിയുടെ നാമത്തിലുള്ള കപ്പ് ജേതാക്കള്‍ക്ക് സമ്മാനിച്ചു. ഇത് മൂന്നാം തവണയാണ്
ഗ്രീന്‍ സ്റ്റാര്‍ മാസ്തിഗുഡ്ഡ പ്രീമിയര്‍ ലീഗ് സംഘടിപ്പിക്കുന്നത്. ജേതാക്കള്‍ക്ക് ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ഫിറോസ് മാസ്തിഗുഡ്ഡ, കണ്‍വീനര്‍ അറഫാത് മാസ്തിഗുഡ്ഡ എന്നിവര്‍ ചേര്‍ന്നു ട്രോഫി സമ്മാനിച്ചു.
