നാട്ടില്‍ കേസ്: കുവൈത്ത് എംബസ്സി പാസ്പോര്‍ട്ട് പിടിച്ചു വെച്ചു, പരാതിയുമായി പ്രവാസി കോടതിയില്‍

ഇന്ത്യയിലുള്ള ക്രിമിനൽ കേസിന്റെ പേരിൽ കുവൈത്തിലെ ഇന്ത്യൻ എംബസി പാസ്പോർട്ട് പുതുക്കൽ തടഞ്ഞതിനെ തുടർന്ന് ഇന്ത്യൻ പ്രവാസി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. മഹിസാഗർ ജില്ല സ്വദേശിയായ മുഹ്സിൻ സുർത്തി (46)യാണ് എംബസിക്കെതിരെ പരാതിയുമായി കോടതി കയറിയത്.

 ഗതാഗത നിയമ ലംഘനത്തിനാണ്  ഇയാൾക്കെതിരെ ഇന്ത്യയിൽ കേസുള്ളത്. ഈ കേസ് ചൂണ്ടിക്കാട്ടി കുവൈത്തിലെ ഇന്ത്യൻ എംബസി പാസ്പോർട്ട് പുതുക്കൽ നിഷേധിച്ചു. ഇതോടെ ഗൾഫിലെ ജോലിയും താമസവും അപകടത്തിലാകുകയായിരുന്നു. കഴിഞ്ഞ 25 വർഷമായി വർക്ക് പെർമിറ്റിൽ കുവൈത്തിൽ ജോലി ചെയ്യുകയാണ് മുഹ്സിൻ. പാസ്പോർട്ട് പുതുക്കാനുള്ള അപേക്ഷ എംബസി നിരസിച്ചതിനാൽ നാടുകടത്തലിനും സ്ഥിരമായ കരിമ്പട്ടികയിൽ പെടുത്തലിനും സാധ്യതയുണ്ടെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.