ബഹ്റൈനിൽ ബസും ട്രക്കും കൂട്ടിയിടിച്ചു; എഷ്യക്കാരന്‍ മരണപ്പെട്ടു


48 വയസ്സുള്ള ഏഷ്യൻ വംശജനാണ് മരിച്ചത്,
അപകടമുണ്ടായത് നുവൈദറാത്തിന് സമീപം ശൈഖ് ജാബർ അൽ അഹമ്മദ് അൽ സബാഹ് സ്ട്രീറ്റിൽ. മരണപ്പെട്ട വ്യക്തി ഏഷ്യൻ സ്വദേശിയാണെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. അത്യാഹിത വിഭാഗം ഉദ്യോഗസ്ഥരും അധികൃതരും ഉടൻതന്നെ സംഭവസ്ഥലത്ത് എത്തി.  
രക്ഷാ പ്രവര്‍ത്തനം നടത്തി. അപകടത്തിൻ്റെ കാരണം കണ്ടെത്താനുള്ള അന്വേഷണങ്ങൾ നടന്നു വരുന്നു.