എസ്ഐആര്‍ നിര്‍ത്തി വെക്കണമെന്ന ആവശ്യം സുപ്രീം കോടതി കൂടുതല്‍ വാദം കേള്‍ക്കാന്‍ മാറ്റിവെച്ചു


കേരളത്തില്‍ നിന്ന് വിവിധ പാര്‍ട്ടികള്‍ തദ്ദേശഭരണ തിരഞ്ഞെടുപ്പ് കാരണം എസ്ഐആര്‍ നടപടികള്‍ നിര്‍ത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരുന്നു. വിഷയത്തില്‍ കൂടുതൽ വിവരങ്ങൾ ആരാഞ്ഞു തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയക്കുകയും ചെയ്തു സുപ്രീം കോടതി. നവംബര്‍ 26ന് കേരളത്തിലെ ഹര്‍ജികള്‍ പ്രത്യേകം പരിഗണിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വക്കീല്‍ കോടതിയില്‍ ഹാജരായിരുന്നില്ല. തിരഞ്ഞെടുപ്പ് കമ്മീഷനെ കൂടി കേള്‍ക്കുന്നതിനു വേണ്ടിയാണ് കേരള ഹര്‍ജികള്‍ മാറ്റിവെച്ചത്.