മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ്



മുഖ്യമന്ത്രിക്ക് 
ഇഡി നോട്ടീസ്
തോമസ് ഐസകിനും കിഫ്ബി എംഡിക്കും നോട്ടീസ് നൽകിയിട്ടുണ്ട്

കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇഡി നടപടി. അന്വേഷണത്തിൽ ഫെമ ചട്ടലംഘനം കണ്ടെത്തിയതോടെ മുഖ്യമന്ത്രിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. മുൻ ധനമന്ത്രി തോമസ് ഐസക്ക്, കിഫ്ബി സിഇഒ കെഎം എബ്രഹാം എന്നിവർക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്. മൂന്നുവർഷത്തിലധികമായി നീണ്ട അന്വേഷണത്തിനോടുവിലാണ് നോട്ടീസ് സമർപ്പിച്ചത്. മസാല ബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യങ്ങൾക്ക് വിനിയോഗിച്ചു എന്നാണ് ചട്ടലംഘനമായി ഇഡിയുടെ കണ്ടെത്തൽ.