രാഹുൽ ഈശ്വറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും, സന്ദീപ് വാര്യര്‍ അഞ്ചാം പ്രതി


അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസിൽ ഇന്നലെ വൈകിട്ടാണ് രാഹുൽ ഈശ്വറിനെ വീട്ടില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപടുത്തുക
യായിരുന്നു. അതിജീവിതക്കെതിരായ സൈബർ അധിക്ഷേപത്തിന് മഹിള കോൺഗ്രസ് നേതാവ് രഞ്ജിതയെ ഒന്നാം പ്രതിയാക്കി കേസ് എടുത്തു. കെപിസിസി സെക്രട്ടറി സന്ദീപ് വാര്യർ കേസില്‍ നാലാം പ്രതിയാണ്. രാഹുൽ ഈശ്വർ അഞ്ചാം പ്രതിയും. 

രാഹുൽ ഈശ്വര്‍ ഫോണിൽ അപ്ലോഡ് ചെയ്‌ത വീഡിയോ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. പൊലീസ് രാഹുൽ ഈശ്വറിനെതിരെ ഐടി ആക്ട് -43, 66, ബിഎൻഎസ്- 72, 79, 351 (1), 351 (2) തുടങ്ങിയ വകുപ്പുകൾക്ക് പുറമെ BNS 75 (3) വകുപ്പഡി കൂടി ചേര്‍ത്താണ് അറസ്റ്റ്. ലൈംഗിക ചുവയോടെയുള്ള പരാമർശം നടത്തിയതിനാണ് പുതിയ വകുപ്പ് ചുമത്തിയത്. രാഹുൽ ഈശ്വറിനെ ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കും.