അഭ്യാസം റോഡില്‍ വേണ്ട: കുവൈത്ത് പോലീസ്
ഗുരുതര ട്രാഫിക് നിയമ ലംഘനങ്ങൾ നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കുമെന്ന് കുവൈത്ത്. മറ്റു വാഹനങ്ങള്‍ക്കും പൊതു ജനങ്ങൾക്കും ശല്യമാവുന്ന രീതിയില്‍ നിരത്തില്‍ വാഹനം കൊണ്ട് അഭ്യാസം കാണിക്കുന്ന വര്‍ക്കെതിരെ നടപടി കര്‍ശനമാക്കി കുവൈത്ത് പോലീസ്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ വാഹനം കണ്ടുകെട്ടി തവിട് പൊടിയാക്കുന്നതാണ് പുതിയ ശിക്ഷ, വാഹനം ഉടമക്ക് കാണാന്‍ പോലും ബാക്കി വെക്കില്ല എന്നര്‍ത്ഥം.
അപകടകരവും ഗുരുതരവുമായ ട്രാഫിക് നിയമ ലംഘനം നടത്തുന്ന ഡ്രൈവർമാരുടെ വാഹനങ്ങൾ പിടിച്ചെടുത്ത് മെറ്റൽ റിസൈക്ലിംഗ് സെന്ററിൽ നശിപ്പിക്കുകയാണ് ചെയുക. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച നടപടികൾ ആരംഭിച്ചത്. പൊതു സുരക്ഷയെ അപകടപ്പെടുത്തുന്ന ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരായ നിലപാടില്‍ ഒരു ദയയും ഉണ്ടാവില്ല എന്നും ട്രാഫിക് വകുപ്പ് അധികൃതര്‍ അറിയിച്ചു.
