എസ്ഐആര്‍ ഷാർജ കെഎംസിസി ബഹുജന കൺവെൻഷൻ സംഘടിപ്പിച്ചു.
ഷാർജ: എസ്ഐആർ സംബന്ധിച്ച പ്രവാസികള്‍കിടയില്‍ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ, ഷാർജ കെഎംസിസി വിപുലമായ ബഹുജന കൺവെൻഷൻ വിളിച്ച് ചേർത്തു.
പ്രശസ്ത നിയമ വിദഗ്ധൻ വിദഗ്ദന്‍ അഡ്വ. ഹക്കീം ഒറ്റപ്പാലം മുഖ്യ പ്രഭാഷണം നടത്തി. ഷാർജ കെഎംസിസി ആക്ടിങ് പ്രസിഡന്റ് കബീർ ചാന്നാങ്കര അധ്യക്ഷത വഹിച്ചു. യുഎഇ കെഎംസിസി കേന്ദ്ര കമ്മിറ്റി ട്രഷററും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റുമായ നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു. സദസ്സില്‍ പങ്കെടുത്തവരുടെ സംശയങ്ങൾക്ക് അഡ്വ. ഹക്കീം ഒറ്റപ്പാലം മറുപടി നൽകി. ജനറൽ സെക്രട്ടറി മുജീബ് തൃക്കണാപുരം സ്വാഗതവും ട്രഷറർ കെ അബ്ദുൽ റഹ്മാൻ മാസ്റ്റർ നന്ദിയും പറഞ്ഞു. ത്വയ്യിബ് ചേറ്റുവ, നസീർ കുനിയിൽ, കെഎസ് ഷാനവാസ്, ഫസൽ തലശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി. യുഎഇ ഈദുല്‍ ഇത്തിഹാദ് ആഘോഷ പരിപാടികളുടെ ഭാഗമായി ഷാർജ കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റിന്റെ ലോഗോ പ്രകാശനം വേദിയിൽ വച്ച് നിസാർ തളങ്കര നിർവഹിച്ചു.
