ഷാർജ പുസ്തക മേള: യുവത പവലിയൻ ഉദ്ഘാടനം ചെയ്തു

ഷാർജ: ഷാർജ അന്താരാഷ്‌ട്ര പുസ്തകമേളയിലെ യുവത ബുക്‌സ് പവലിയൻ പാസൻസ് ഗ്രൂപ് ചെയർമാൻ നാസർ പൊക്കറാട്ടിൽ ഉദ്‌ഘാടനം ചെയ്തു. യുവത ബുക്‌സ് സിഇഒ ഹാറൂൻ കക്കാട്, ഡയറക്ടർ ഡോക്ടർ അൻവർ സാദത്ത്, ഹാസിൽ മുട്ടിൽ, എഎകെ ഗ്രൂപ് ചെയർമാൻ എഎകെ മുസ്തഫ, യുഐസി പ്രസിഡന്റ് മുജീബ് റഹ്‌മാൻ പാലക്കൽ, ജനറൽ സെക്രട്ടറി നൗഫൽ മരുത, പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി എന്നിവർ പങ്കെടുത്തു. തുടർച്ചയായി 28-മത്‌ തവണയാണ് യുവത ഷാർജ പുസ്തകമേളയിൽ പങ്കെടുക്കുന്നത്. മുസ്‌ലിം ലോകത്ത് ഏറ്റവും സ്വീകാര്യതയുള്ള സഹീഹുൽ ബുഖാരിയുടെ സമ്പൂർണ പരിഭാഷയും വ്യാഖ്യാനവും, വക്കം മൗലവിയുടെ സമ്പൂർണ കൃതികൾ തുടങ്ങിയ ബൃഹദ് ഗ്രന്ഥങ്ങൾ ഉൾപ്പെടെ നാല്പതിലേറെ പുതിയ പുസ്തകങ്ങൾ ഈ മേളയിൽ പ്രകാശനം ചെയ്യപ്പെടും.