ഒമാനിലെ പ്രവാസികൾക്ക് പദവി ശരിയാക്കുന്നതിനുള്ള ഇളവ് കാലാവധി നീട്ടി

മസ്കത്: ഒമാനിലെ പ്രവാസികൾക്ക് നിയമപരമായ പദവി ശരിയാക്കുന്നതിനുള്ള ഇളവ് കാലാവധി നീട്ടിയതായി റോയൽ ഒമാൻ പൊലീസ് (ആർഒപി) അറിയിച്ചു. ഇളവുകൾ നേടാനും പിഴ കുടിശ്ശിക തീർക്കാനുമുള്ള പുതുക്കിയ അവസാന തീയതി 2025 ഡിസംബർ 31 ആണ്. തൊഴിൽ മന്ത്രാലയവുമായി ഏകോപിച്ചാണ് തീരുമാനം.

ബന്ധപ്പെട്ട എല്ലാ വിദേശ പൗരന്മാരും തൊഴിലുടമകളും അന്തിമ ഗ്രേസ് പിരീഡ് പ്രയോജനപ്പെടുത്തണമെന്ന് ആർഒപി പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു. നിയമപരമായ പദവി ക്രമപ്പെടുത്താനും വിസ, താമസ ലംഘനങ്ങൾ മൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യതകൾ പരിഹരിക്കാനുമുള്ള സമയപരിധി 2025 ഡിസംബർ 31 വരെ തൊഴിൽ മന്ത്രാലയം നീട്ടി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ആർഒപി അറിയിപ്പ്.