ഗാന്ധി ദർശനങ്ങൾ കാലാതീതം

ഷാർജ: രാഷ്ട്ര പിതാവ് മഹാത്മജിയുടെ ദർശനങ്ങൾ കാലത്തെ അതിജീവിക്കുന്ന ശാശ്വത സത്യം ആണെന്ന് ഇൻകാസ് ഷാർജ പ്രസിഡന്റ് അബ്ദുൽ മനാഫ് ചാവക്കാട് അഭിപ്രായപ്പെട്ടു. ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിലെ മഹാത്മ ഗാന്ധി കൾച്ചറൽ ഫോറം പവലിയനിൽ ഗാന്ധി സ്മൃതി പ്രഭാഷണ പരമ്പരയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പിആർ പ്രകാശ്, അഡ്വ. സന്തോഷ് നായർ, ഗഫൂർ പാലക്കാട്, പ്രീണ റാണി തുടങ്ങിയവര്‍ പങ്കെടുത്തു.