ദേശീയദിനാഘോഷം: മെഗാ ബ്ലഡ് ഡൊണേഷൻ ഡ്രൈവുമായി കെഎംസിസി
ദുബൈ: യുഎഇ ദേശീയ ദിനത്തിന്റെ ഭാഗമായി ദുബൈ കെഎംസിസി കാസര്‍കോട് ജില്ല കമ്മിറ്റി നവംബർ 30 രക്തസാക്ഷി ദിനത്തിൽ രാവിലെ 8 മണി മുതൽ ഉച്ചക്ക് 2 മണിവരെ മെഗാ ബ്ലഡ് ഡൊണേഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നു.
ജദ്ദാഫിലുള്ള ദുബൈ ബ്ലഡ് ഡൊണേഷൻ സെന്ററിൽ വെച്ചാണ് മെഗാ ബ്ലഡ് ഡൊണേഷൻ ഡ്രൈവ്. കൈൻഡ്നെസ്സ് ബ്ലഡ് ഡൊണേഷൻ ടീമുമായി സഹകരിച്ചാണ് ഡ്രൈവ് ഒരുക്കുക.
രക്തദാനം ചെയ്യുന്നവർക്ക് അബൂഹൈലിൽ നിന്നും നൈഫ് വഴി സൗജന്യ ബസ് സർവീസും ഒരുക്കിയിട്ടുണ്ട്. ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റി ഡിസംബർ രണ്ടിന് സംഘടിപ്പിക്കുന്ന ദേശീയ ദിനാഘോഷ പരിപാടി വന്‍ വിജയമാക്കാനും, ദുബൈ റണ്ണിൽ പരമാവധി പേരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു. ഐഎസ്ആർ പ്രകാരമുള്ള വോട്ടവകാശം ഉറപ്പുവരുത്തുകയും അതിനാവശ്യമായ ബോധവത്കരണം നടത്തുകയും വേണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ല പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹനീഫ് ടിആർ സ്വാഗതം പറഞ്ഞു. കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ഹംസ തൊട്ടി, സെക്രട്ടറി അഫ്സൽ മെട്ടമ്മൽ, ജില്ല ഭാരവാഹികളായ സിഎച് നൂറുദീൻ, പിപി റഫീഖ് പടന്ന, ഹസ്സൈനാർ ബീജന്തടുക്ക, സുബൈർ അബ്ദുല്ല, ഹനീഫ ബാവ, മൊയ്‌തീൻ അബ്ബ, ഫൈസൽ മൊഹ്‌സിൻ, പിഡി നൂറുദീൻ, സിഎ ബഷീർ പള്ളിക്കര, ബഷീർ പാറപള്ളി, അഷ്‌റഫ് ബായാർ, സിദ്ദിഖ് ചൗക്കി ആസിഫ് ഹൊസ്സങ്കടി പ്രസംഗിച്ചു. കെപി അബ്ബാസ് കളനാട് പ്രാർത്ഥനയും ട്രഷറർ ഡോ. ഇസ്മായിൽ നന്ദിയും പറഞ്ഞു
