യുഎഇ കരുതല്‍
അബുദാബി: വിദ്യാർത്ഥികളുടെ ക്ഷേമം ഉറപ്പാക്കാന്‍ കുടുംബത്തിന്റെ സാമ്പത്തിക നിലവാരം വിലയിരുത്തുന്ന പദ്ധതിയുമായി യുഎഇ. ഇത് സംബന്ധിച്ച
വസ്തുതകളുടെ രൂപരേഖ യുഎഇയിലെ സ്കൂളുകൾ ശേഖരിച്ച് വരുന്നു.
യുഎഇയിലുടനീളമുള്ള സർക്കാർ അംഗീകൃത സ്കൂളുകളുടെ ഭരണകൂടങ്ങൾ കുട്ടികളുടെ സാമ്പത്തികവും സാമൂഹികവുമായ നില വിലയിരുത്തുന്നതിന് വിദ്യാർത്ഥികളിൽ നിന്ന് ആവശ്യമായ രേഖകള്‍ സഹിതം പട്ടിക തയ്യാറാക്കി.
കുട്ടികള്‍ക്കും അവരുടെ കുടുംബത്തിനും
പിന്തുണ നൽകുന്നതിൽ നീതിയും സുതാര്യതയും ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന താണ് ഈ സംരംഭം. അപേക്ഷകരെ നിരവധി ഗ്രൂപ്പുകളായി തരംതിരിക്കുന്നു - പരിമിത വരുമാനമുള്ള കുടുംബങ്ങൾ, ബുദ്ധിമുട്ടുന്ന കുടുംബങ്ങൾ, വിവാഹമോചിതരോ ഉപേക്ഷിക്കപ്പെട്ടവരോ ആയ സ്ത്രീകളുടെ കുട്ടികൾ, അനാഥർ, തടവുകാരുടെ കുട്ടികൾ, തൊഴിൽ സംബന്ധമായ കേസുകൾ, കാലഹരണപ്പെട്ട റെസിഡൻസി പെർമിറ്റ് ഉള്ളവർ എന്നിവയുൾപ്പെടെ ഗ്രൂപ്പുകളായി തിരിച്ചാണ് പദ്ധതി തയാറാക്കുക.
