ആറ് വയസ്സുകാരൻവാട്ടർ ടാങ്കിൽ മുങ്ങി മരിച്ചു
അൽ ഐന്‍: അൽ ഐനിൽ വീടിനടുത്തുള്ള വാട്ടർ ടാങ്കിൽ ആറ് വയസ്സുകാരൻ ഈസ മുങ്ങിമരിച്ചു. മസ്ജിദിലെ ഇമാമും അധ്യാപകനുമാണ് കുട്ടിയുടെ പിതാവ്.
വീടിനടുത്തുള്ള വാട്ടർ ടാങ്കിൽ ആണ് കുട്ടി മുങ്ങി മരിച്ചത്. വാട്ടർ ടാങ്കിന്റെ ഉപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന നിലയില്‍ മകനെ മാതാവാണ് ആദ്യം കണ്ടത്. കുട്ടി തന്റെ ഇളയ സഹോദരിയോടൊപ്പം കളിക്കുകയായിരുന്നു. അത് കൊണ്ട് തന്നെ വീട്ടുകാര്‍ ശ്രദ്ധിച്ചിരുന്നില്ല. മസ്ജിദിലേക്ക് പോകുന്നതിനു മുമ്പ് തന്റെ രണ്ട് കുഞ്ഞുങ്ങളും മുറ്റത്ത് സുരക്ഷിതരാണെന്ന് ഉറപ്പാക്കിയ ശേഷമാണ് പിതാവ് പുറപ്പെട്ടത്. എന്നാല്‍ കളിക്കുകയായിരുന്ന കുട്ടി എങ്ങിനെ വാട്ടർ ടാങ്കില്‍ എത്തി എന്നത് വ്യക്തമല്ല. മുഹമ്മദ് ബിന്‍ ഖാലിദ് സ്കൂള്‍ വിദ്യാര്‍ഥിയാണ് ഈസ.
