'അറസ്റ്റ് ചെയ്തത് കൊണ്ട് പ്രതിയാവില്ല, തള്ളി പറയാനുമില്ല': എംവി ഗോവിന്ദന്‍
പത്മകുമാറിൻ്റെ അറസ്റ്റിൽ സിപിഎം പ്രതിരോധത്തിൽ അല്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കുറ്റക്കാരായ ആരെയും സംരക്ഷിക്കില്ലെന്നും സ്വർണക്കൊള്ളയിൽ സിപിഎമ്മിന് പങ്കില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
കുറ്റക്കാരനാണോ എന്ന് കോടതിയാണ് പറയേണ്ടത്. അറസ്റ്റ് ചെയ്തത് കൊണ്ടുമാത്രം പാർട്ടി ശിക്ഷിക്കില്ലെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു. അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രം ആയില്ല. കുറ്റക്കാരനാണോ എന്ന് പറയേണ്ടത് കോടതിയാണ്. അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രം ഒരാളെ തള്ളിക്കളയാനാകില്ലല്ലോ. പദ്‌മകുമാർ കുറ്റാരോപിതൻ മാത്രം. കുറ്റം തെളിയിക്കണം. ഏത് ഉന്നതനായാലും പാർട്ടി സംരക്ഷിക്കില്ല -എംവി ഗോവിന്ദന്‍ പറഞ്ഞു
