ചികിത്സ പിഴവ്: 10 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം
10 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം,
മരിച്ചയാളുടെ അവകാശികൾക്ക് ദശലക്ഷം ദിർഹം നഷ്ടപരിഹാരം നല്‍കണമെന്ന് ദുബൈ കോടതി
മെഡിക്കൽ പിശക് കാരണം 42 വയസ്സിൽ മരിച്ച ഒരു രോഗിയുടെ മരണം ഗുരുതരമായ മെഡിക്കൽ പിഴവിന്റെ ഫലമാണെന്ന് തെളിഞ്ഞു. തുടർന്ന് കുറ്റക്കാരായ മൂന്ന് ഡോക്ടർമാരും അവർ ജോലി ചെയ്യുന്ന രണ്ട് മെഡിക്കൽ സെന്ററുകളും ഒരു ദശലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ ദുബൈ സിവിൽ കോടതി ഉത്തരവിട്ടു. സുപ്രീം കമ്മിറ്റി ഫോർ മെഡിക്കൽ ലയബിലിറ്റി 'മെഡിക്കൽ തത്വങ്ങളെക്കുറിച്ചുള്ള കടുത്ത അജ്ഞത' എന്നാണ് കുറ്റകൃത്യത്തെ വിശേഷിപ്പിച്ചത്. രോഗനിർണയത്തിലും ആവശ്യമായ പരിചരണത്തിലുമുള്ള വ്യക്തമായ പിഴവ് എന്നും കോടതി എടുത്തു പറഞ്ഞു.
