ഫിറ്റ്നസ് ചാലഞ്ച്: പാസ്പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് ദുബൈ
ദുബൈ: ദുബൈയിലെത്തുന്ന വിനോദസഞ്ചാരികളുടെ പാസ്പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് ദുബൈ റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ജനറൽ ഡയറക്ടറേറ്റ്. ദുബൈ ഫിറ്റ്നസ് ചലഞ്ചിൻ്റെ ഭാഗമായാണ് സന്ദർശകരെ പാസ്പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് സ്വാഗതം ചെയ്യുന്നത്. ദുബൈ ഇന്റർനാഷണൽ എയർപോർട്ടിലെത്തുന്ന സന്ദർശകരുടെ പാസ്പോർട്ടിലാണ് ഈ സ്റ്റാമ്പ് പതിപ്പിക്കുന്നത്.
