ജിസിസി റെയിൽ: കുവൈത്ത് റെയിൽവേ സ്റ്റേഷൻ ഡിസൈൻ ആദ്യഘട്ടം പൂർത്തിയായി

കുവൈത്ത്: ജിസിസി റെയിൽ പ്രാരംഭ നടപടികൾ പുരോഗമിക്കുന്നു. കുവൈത്ത് റെയിൽവേ സ്റ്റേഷൻ ഡിസൈൻ ആദ്യഘട്ടം പൂർത്തിയായി.

ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽ പദ്ധതിയുടെ ഭാഗമായ കുവൈത്ത് റെയിൽവെ സ്റ്റേഷന്റെ പ്രഥമ ഘട്ട ഡിസൈൻ പൂർത്തിയായതായി പബ്ലിക് അതോറിറ്റി ഫോർ റോഡ്‌സ് ആൻറ് ലാൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. സ്റ്റേഷന്റെ കൺസെപ്‌ച്വൽ പ്ലാനുകളും ആർക്കിടെക്ചറൽ ഡിസൈനുകളും തയ്യാറായി. അന്താരാഷ്ട്ര തലത്തിലുള്ള സുരക്ഷ, ഗുണനിലവാരം, പ്രവർത്തന കാര്യക്ഷമത എന്നിവ ഉറപ്പാക്കിയാണ് പദ്ധതിയുടെ രൂപകൽപന. യാത്രക്കാർക്ക് മികച്ച അനുഭവം നൽകുന്ന സമഗ്ര സേവന-വാണിജ്യ സൗകര്യങ്ങളും പദ്ധതിയിലുണ്ട്.