അടിപിടി കഴിഞ്ഞ് എത്തിയവർ ചികില്‍സക്കിടെ ഡോക്ടറെ ആക്രമിച്ചതായി പരാതി: കാസർകോട് ജനറൽ ആശുപത്രിയിൽ പ്രതിഷധം
കാസർകോട്: സ്വത്ത് സംബന്ധമായ പ്രശ്‌നത്തിൻ്റെ പേരിൽ അടിപിടിയില്‍ പരിക്കേറ്റ് എത്തിയവർ അത്യാഹിത വിഭാഗത്തിൽ ഡോക്ടറെ ആക്രമിച്ചതായി പരാതി. ഇതേത്തുടർന്ന് കാസർകോട് ജനറൽ ആശുപത്രിയിൽ ഡോക്ടർമാരുടെ പ്രതിഷേധ സമരം ആരംഭിച്ചു. വ്യാഴാഴ്ച രാവിലെയാണ് അണങ്കൂർ ബദിരയിൽ നിന്നും അടിപിടി കഴിഞ്ഞു പിതാവും മക്കളും ജനറൽ ആശുപത്രിയിലെത്തിയത്
പരുക്കേറ്റയാളെ അത്യാഹിത വിഭാഗത്തിൽ ചികിത്സിച്ചുകൊണ്ടിരിക്കുന്നതിനിടെ ഇവർ ആശുപത്രിയിൽവെച്ച് വീണ്ടും ഏറ്റുമുട്ടി. കൂട്ടത്തിലൊരാൾ മറ്റൊരാളെ പിറകിൽനിന്ന് ചവിട്ടിയപ്പോൾ ഇയാൾ തെറിച്ച് ഡോക്ടറുടെ മുകളിൽ വീഴുകയും, ഡോക്ടർ താഴെ വീണ് പരുക്കേൽക്കുകയും ചെയ്‌തു. ഇതോടെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
ചികിത്സയ്ക്കിടെ പരുക്കേറ്റയാളെ ചവിട്ടിയപ്പോൾ ഡോക്ടറുടെ മുകളിൽ വീണതിനെ തുടർന്നാണ് ഡോക്ടർക്ക് പരുക്കേറ്റത്. ഇതോടെ ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചു.
ജോലി ചെയ്യുന്ന സ്ഥലത്ത് സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു.
