ആറ് മാസം ബാക്കി, ഒരു മില്യണ്‍ ഹാജിമാർക്ക്സൗകര്യങ്ങള്‍ റെഡി

റിയാദ്: വിശുദ്ധ ഹജ്ജ് ഒരുക്കം സജീവമായി. ഹജ്ജ് സീസണിന് ആറ് മാസം മുമ്പ് തന്നെ ഒരു മില്യൺ ഹാജിമാർക്ക് പുണ്യ സ്ഥലങ്ങളിൽ താമസസൗകര്യമടക്കമുള്ള കരാറുകൾ പൂർത്തിയാക്കി. ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ വെളിപ്പെടുത്തിയതാണിത്.  ഹജ്ജിന് ഇത്രയും മുൻപ് തന്നെ കരാറുകൾ പൂർത്തിയാക്കുന്നത് ചരിത്രപരമായ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ 160,000 ത്തിലധികം സന്ദർശകരാണ് ഹജ്ജ് സമ്മേളനത്തിനെത്തിയത് . ഇത് കഴിഞ്ഞ വർഷത്തേക്കാൾ 33% വർധനവാണ്.