ഗാന്ധിമാർഗം സകല കാലങ്ങൾക്കും വഴികാട്ടി
ഷാർജ: ഗാന്ധിജി എല്ലാ കാലങ്ങളിലെയും സകല ജനതതികൾക്കും വഴികാട്ടിയാവുന്ന വിളക്കു മരമാണ് എന്ന് ഹരിതം ബുക്സ് സ്ഥാപകൻ പ്രതാപൻ തായാട്ട് അഭിപ്രായപ്പെട്ടു .
ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ പ്രവർത്തിക്കുന്ന മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പവലിയനിൽ ഗാന്ധി സ്മൃതി പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
