കാഴ്ച പരിമിതരുടെ പ്രഥമ വനിത ടി20 വേൾഡ് കപ്പ് - ആദ്യ മത്സരത്തിൽ വിജയവുമായി ഇന്ത്യ

ന്യൂഡൽഹി: ലോക ക്രിക്കറ്റിൽ ഒരു പുതിയ അധ്യായം. കാഴ്ച പരിമിതർക്കായി എസ്‌ബി‌ഐ വനിതാ ടി20 ലോകകപ്പ് ക്രിക്കറ്റിൻ്റെ ആദ്യ മത്സരം ന്യൂഡൽഹി മോഡേൺ സ്‌കൂൾ ഗ്രൗണ്ടിൽ നടന്നു.
ഇന്ത്യ - ശ്രീലങ്ക   മത്സരത്തിൽ, ആദ്യം ബാറ്റ് ചെയ്യാനെത്തിയ  ശ്രീലങ്ക 13.3 ഓവറിൽ 41 റൺസിന് എല്ലാവരും പുറത്തായി. ഒരു വിക്കറ്റ് വീഴ്ത്തി അഞ്ച്  റണ്ണൗട്ടുകൾ അടക്കം ആറ് വിക്കറ്റുകളുമായി ഇന്ത്യൻ ടീം വൈസ് ക്യാപ്റ്റൻ ഗംഗ എസ്. കദം മികച്ച ഓൾറൗണ്ട് പ്രകടനം കാഴ്ചവച്ചു, .  ശ്രീലങ്കയുടെ മുന്നേറ്റം തടഞ്ഞ് ദീപിക ടിസിയും, ജമുന റാണി ടുഡുവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടിയായി, ഇന്ത്യൻ ഓപ്പണർമാർ വെറും 3 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 43 റൺസ് നേടി. ക്യാപ്റ്റൻ ദീപിക ടിസി 14 പന്തിൽ 26 റൺസ് നേടി പുറത്താകാതെ നിന്നു, അനേക ദേവി 6 പന്തിൽ 15 റൺസ് നേടി.

മുൻ കായിക മന്ത്രി  അനുരാഗ് താക്കൂർ എംപി മത്സരം ഉദ്ഘാടനം ചെയ്തു. കാഴ്ച വൈകല്യമുള്ള വനിതാ സ്പോർട്സ് താരങ്ങൾക്ക് 
ആഗോളതലത്തിൽ ലഭിക്കുന്ന ശാക്തീകരണവും അംഗീകാരവുമാണിതെന്ന്  അനുരാഗ് താക്കൂർ പറഞ്ഞു.
 
ചാമ്പ്യൻഷിപ്പ്  നിശ്ചയദാർഢ്യത്തിൻ്റെയും  സമത്വത്തിന്റെയും പ്രതീകമാണെന്ന് മുൻ വിദേശകാര്യ സഹമന്ത്രിയും സംഘാടക സമിതി ചെയർപേഴ്‌സണുമായ മീനാക്ഷി ലേഖി പറഞ്ഞു. 
ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് ഈ ടൂർണമെൻ്റെന്ന് വേൾഡ്  ബ്ലയിൻഡ് ക്രിക്കറ്റ് കൗൺസിൽ  സെക്രട്ടറി ജനറൽ 
രജനീഷ് ഹെൻറി  പറഞ്ഞു. ലോകമെമ്പാടുമുള്ള കാഴ്ച വൈകല്യമുള്ള സമൂഹത്തിന് മത്സരം പ്രചോദനമാകും. 

വേൾഡ് ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിൽ സംഘടിപ്പിക്കുന്ന ക്രിക്കറ്റ്  ടൂർണമെൻ്റിന്  ആതിഥ്യം വഹിക്കുന്നത് സമർത്ഥനം ട്രസ്റ്റ് ഫോർ ദി ഡിസേബിൾഡിനൊപ്പം ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ് ഇൻ ഇന്ത്യ, ശ്രീലങ്ക ക്രിക്കറ്റ് അസോസിയേഷൻ ഓഫ് വിഷ്വലി ഹാൻഡിക്യാപ്പ്ഡ് എന്നീ സംഘടനകളാണ്.

ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, നേപ്പാൾ, പാകിസ്ഥാൻ, ശ്രീലങ്ക, യുഎസ് എന്നീ  ടീമുകൾ തമ്മിലുള്ള മത്സരങ്ങൾ നവംബർ 23 വരെ ന്യൂഡൽഹി, ബെംഗളൂരു, കൊളംബോ എന്നിവിടങ്ങളിലായി നടക്കും.

മുൻ വിദേശകാര്യ സഹമന്ത്രിയും സംഘാടക സമിതി ചെയർപേഴ്‌സണുമായ മീനാക്ഷി ലേഖി, എംപിയും മുൻ ദേശീയ
കായിക മന്ത്രിയുമായ അനുരാഗ് താക്കൂർ, ദേശീയ സുരക്ഷാ ഉപദേശക സമിതി അംഗം ഡോ. ജി. സതീഷ് റെഡ്ഡി, സമർത്ഥനം ട്രസ്റ്റിന്റെ സ്ഥാപകനും,ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ് ഇൻ ഇന്ത്യ  ചെയർമാനുമായ ഡോ. മഹാന്തേഷ് ജി. കിവദസന്നവർ, വേൾഡ് ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിൽ സെ
ക്രട്ടറി ജനറൽ രജനീഷ് ഹെൻറി, എംപി (രാജ്യസഭ) കാർത്തികേയ ശർമ്മ, ഓസ്ട്രേലിയൻ ഹൈക്കമ്മീഷണർ ഫിലിപ്പ് ഗ്രീൻ, ശ്രീലങ്കൻ ഹൈക്കമ്മീഷണർ മഹിഷിനി കേണൽ എന്നിവരുൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്ത ചടങ്ങോടെയാണ് ഉദ്ഘാടന പരിപാടി നടന്നത്.