ദുബൈ കെഎംസിസി ദേലംപാടി ഹംസഫർ ക്യാമ്പയിന് തുടക്കമായി.

ദുബൈ: ദുബൈ കെഎംസിസി ദേലംപാടി പഞ്ചായത്ത് കമ്മിറ്റി വെൽഫെയർ സ്കീം 
ഹംസഫർ ക്യാമ്പയിന് തുടക്കമായി.
ദുബൈ കെഎംസിസി പ്രവാസി വെൽഫെയർ സൊസൈറ്റി നടപ്പിലാക്കുന്ന 
വെൽഫെയർ സ്‌കീം ഹംസഫർ പ്രചരണ ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി.
ദുബൈ കെഎംസിസി കാസർക്കോഡ് ജില്ല പ്രസിഡന്റ് സലാം കന്യപ്പാടി ഉദ്ഘാടനം ചെയ്തു. സാധാരണ പ്രവർത്തകർക്ക്  സഹായകരമാകുന്ന 
സുരക്ഷസ്‌കീം പദ്ധതിയിൽ പരമാവധി പേരെ 
അംഗങ്ങളാക്കണമെന്നും
ക്യാമ്പയിൻ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എംപികെ പള്ളങ്കോട് പ്രാർത്ഥന നടത്തി. പ്രസിഡന്റ് സിദ്ധീഖ് അഡൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ മുഖ്യ പ്രഭാഷണം നടത്തി.  വെൽഫെയർ സ്കീമിന്റെ വിശദാംശങ്ങൾ  ചെയർമാൻ  ഇസ്മായിൽ നാലാം വാതുക്കൽ അവതരിപ്പിച്ചു.

പരിപാടിയിൽ അബ്ബാസ് കളനാട്, ബഷീർ സിഎ, റഫീഖ് മാങ്ങാട്, ഹനീഫ് കട്ടക്കൽ, നംഷാദ് പൊവ്വൽ, ഹാഷിം മഠം,  ശിഹാബ് പരപ്പ, ഖാദർ ഹാജി കുയ്ത്തൽ, മാക്ക് അഡൂർ, ആസിഫ് പള്ളങ്കോട്, അബ്ദുല്ല എൻഎം, പികെ അഷ്റഫ്, ഉനൈസ് മൈനാടി, ബഷീർ മണിയൂർ, അബ്ദുൽ റഹ്മാൻ എകെ, സിനാൻ തൈവളപ്പ് സംസാരിച്ചു. ജനറൽ സെക്രട്ടറി ജമാൽ ദേലംപാടി സ്വാഗതവും ട്രഷറർ
ഖാലിദ് കൊറ്റുമ്പ നന്ദിയും പറഞ്ഞു.