കാസര്‍ക്കോട് ജില്ലയില്‍ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് മുസ്ലിം ലീഗ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കാസര്‍കോട് ജില്ലയിലെ ആദ്യ ഘട്ട മുസ്‌ലിം ലീഗ് സ്ഥാനാർത്ഥികളായി താഴെ പറയുന്നവരെ മുസ്‌ലിം ലീഗ് ജില്ലാ പാർലമെന്ററി ബോർഡ് പ്രഖ്യാപിച്ചു. 79 സ്ഥാനാർത്ഥികളുടെ പേര് വിവരമാണ് പുറത്ത് വിട്ടത്. അതാത് കമ്മറ്റികള്‍ ഒറ്റ പേര് മാത്രം നിര്‍ദ്ദേശിച്ച സ്ഥാനാർത്ഥികളുടെ ഔദ്യോഗിക പ്രഖ്യാപനമാണ് ഇത് എന്നാണ് അറിയുന്നത്.
കുമ്പള ഗ്രാമപഞ്ചായത്ത്
1. വാർഡ് 01 (കുമ്പോൽ) - കൗസർ ജമാൽ,
2. വാർഡ് 03 (കക്കളംകുന്ന്) - എ.കെ ആരിഫ്,
3. വാർഡ് 04 (ബംബ്രാണ) - എം.പി ഖാലിദ്,
4. വാർഡ് 06 (ഉളുവാർ) - നാഫിയ ഹുസൈൻ,
5. വാർഡ് 17 (കോയിപ്പാടി കടപ്പുറം) - ഹമീദ് കോയിപ്പാടി കടപ്പുറം,
6. വാർഡ് 18 (റെയിൽവേ സ്റ്റേഷൻ) - ഫാത്തിമത്ത് ഇനാസ് ഫവാസ്.
-മീഞ്ച ഗ്രാമപഞ്ചായത്ത്
7. വാർഡ് 02 (മജീർപ്പള്ള) - സലീം എം.എ,
8. വാർഡ് 04 (മീഞ്ച) - സിദ്ദീഖ് കെ,
9. വാർഡ് 07 (ചിഗുരുപാദെ) - മുഹമ്മദ് ഷെരീഫ്,
10. വാർഡ് 08 (ബാളിയൂർ) - മിസിരിയ കെ,
11. വാർഡ് 16 (കടമ്പാർ) - സി.എ താജുദ്ധീൻ,
12. വാർഡ് 17 (ഗാന്ധി നഗർ) - ബീഫാത്തിമ.
-മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത്
13. വാർഡ് 02 (തുമിനാട്) - ഇല്യാസ്,
14. വാർഡ് 07 (മച്ചമ്പാടി) - അബ്ദുൽ റസ്സാഖ്,
15. വാർഡ് 03 (കനില) - സഫ ഫാറൂഖ്,
16. വാർഡ് (ബങ്കര മഞ്ചേശ്വരം) - രത്നാകരൻ,
17. വാർഡ് 18 (കടപ്പുറം) - കെ.എം.കെ അബ്ദുൽ റഹ്‌മാൻ ഹാജി,
18. വാർഡ് 22 (ഉദ്യാവാർ സൗത്ത്) - ഫർഹാന അബ്ദുൽ റഹ്‌മാൻ,
19. വാർഡ് 24 (ഉദ്യാവാർ മാട) - ഖദീജ ഫൗസിയ.
-കാസർകോട് മുനിസിപ്പാലിറ്റി
20. വാർഡ് 32 (തായലങ്ങാടി) - സമീന മുജീബ്,
21. വാർഡ് 22 (ഫിഷ് മാർക്കറ്റ്) - ജാഫർ കമാൽ,
22. വാർഡ് 23 (തെരുവത്ത്) - കെ.എ അബ്ദുൽ റഹ്‌മാൻ തൊട്ടാൻ,
23. വാർഡ് 35 (നെല്ലിക്കുന്ന്) - മെഹ്റുന്നിസ ഹമീദ്,
24. വാർഡ് 02 (ചേരങ്കൈ ഈസ്റ്റ്) - ആയിഷ സലാം,
25. വാർഡ് 13 (ബെദിര) - ഹമീദ് ബെദിര,
26. വാർഡ് 28 (തളങ്കര കെ.കെ പുറം) - അമീർ പള്ളിയാൻ,
27. വാർഡ് 26 (ഖാസിലൈൻ) - നൈമുന്നിസ,
28. വാർഡ് 03 (അടുക്കത്ത്ബയൽ) - ഫിറോസ് അടുക്കത്ത്ബയൽ,
29. വാർഡ് 31 (തളങ്കര ദീനാർ നഗർ) - മഫീന ഹനീഫ്,
30. വാർഡ് 01 (ചേരങ്കൈ വെസ്റ്റ്) - തഷ്‌രീഫ ബഷീർ,
31. വാർഡ് 29 (തളങ്കര കണ്ടത്തിൽ) - അർഷീന സുബൈർ.
-ചെങ്കള ഗ്രാമപഞ്ചായത്ത്
32. വാർഡ് 01 (കല്ലക്കട്ട) - അനീസ ഇബ്രാഹിം കെ,
33. വാർഡ് 04 (നെക്രാജെ) - ഹമീദ് നെക്കര,
34. വാർഡ് 11 (ആലംപാടി) - മാഹിൻ കുഞ്ഞിപ്പ,
35. വാർഡ് 19 (ചെങ്കള) - ആയിഷ മുഹമ്മദ് കുഞ്ഞി,
36. വാർഡ് 20 (പാണലം) - ഫായിസ നൗഷാദ്,
37. വാർഡ് 23 (എരുതുംകടവ്) - മഹ്‌മൂദ് ഇ.എ,
38. വാർഡ് 08 (എതിർത്തോട്) - ജാസ്‌മിൻ കബീർ ചെർക്കളം.
-ബദിയടുക്ക ഗ്രാമപഞ്ചായത്ത്
39. വാർഡ് 05 (മൂക്കംപാറ) - ഹമീദ് കെടഞ്ചി,
40. വാർഡ് 06 (കാടമന) - ഇബ്രാഹിം സിഡ്കോ,
41. വാർഡ് 08 (മെഡിക്കൽ കോളേജ്) - സാവിത്രി ഗോപാലൻ (സ്വതന്ത്ര),
42. വാർഡ് 15 (ചെടേക്കാൽ) - സുബൈദ ഇബ്രാഹിം,
43. വാർഡ് 16 (ചെർളടുക്ക) - പ്രജ്ഞ പി.ജെ,
44. വാർഡ് 11 (ബാറഡുക്ക) - ഫൗസിയ കോരിക്കണ്ടം.
-കുമ്പഡാജെ ഗ്രാമപഞ്ചായത്ത്
45. വാർഡ് 06 (ബെളിഞ്ച) - സുമയ്യ എം,
46. വാർഡ് 13 (ഉബ്രങ്കള) - ആയിഷത്ത് മാഷിദ പി,
47. വാർഡ് 14 (കറുവത്തടുക്ക) - അബൂബക്കർ എം.
-കാറഡുക്ക ഗ്രാമപഞ്ചായത്ത്
48. വാർഡ് 10 (മഞ്ഞംപാറ) - എ.എച്ച് മിസിരിയ ഇസ്ഹാഖ്,
49. വാർഡ് 11 (ആദൂർ) - ഫർസാന ഖാദർ,
50. വാർഡ് 09 (പടിയത്തടുക്ക) - സഫാന ബഷീർ,
51. വാർഡ് 12 (ബളക്ക) - ശരീഫ് എം. മുള്ളേരിയ (സ്വതന്ത്രൻ),
52. വാർഡ് 06 (മള്ളവറ) - സമീറ കലന്തർ (സ്വതന്ത്ര).
-മധൂർ ഗ്രാമപഞ്ചായത്ത്
53. വാർഡ് 02 (പട്ള) - എം.എ മജീദ് പട്ള,
54. വാർഡ് 14 (ചൂരി) - റാഹിന ജുനൈദ് ചൂരി,
55. വാർഡ് 21 (ഉളിയത്തടുക്ക) - ഫാത്തിമ അലി,
56. വാർഡ് 22 (നാഷണൽ നഗർ) - ആയിഷത്ത് മർളിയ കെ.പി.
-ചെമ്മനാട് ഗ്രാമപഞ്ചായത്ത്
57. വാർഡ് 03 (പെരുമ്പള) - രമ മുരളീധരൻ (സ്വതന്ത്ര),
58. വാർഡ് 07 (തെക്കിൽ) - ശംസുദ്ധീൻ തെക്കിൽ,
59. വാർഡ് 13 (അണിഞ്ഞ) - മുഹമ്മദ് കോളിയടുക്കം,
60. വാർഡ് 20 (ചെമ്പിരിക്ക) - മജീദ് ചെമ്പിരിക്ക.
-ഉദുമ ഗ്രാമപഞ്ചായത്ത്
61. വാർഡ് 01 (ബേവൂരി) - അനീഷ് കെ.വി,
62. വാർഡ് 10 (നാലാംവാതുക്കൽ) - എൻ.ബി കരീം.
-കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി
63. വാർഡ് 01 (ബല്ലാകടപ്പുറം വെസ്റ്റ്) - എം.പി ജാഫർ,
64. വാർഡ് 15 (കവ്വായി കൂളിയങ്കാൽ) - എം. സക്കീന,
65. വാർഡ് 38 (മുറിയനാവി) - അബ്ദുൽ റഹ്‌മാൻ സെവൻ സ്റ്റാർ,
66. വാർഡ് 41 (ആവിയിൽ) - വി. ശിവരാമൻ,
67. വാർഡ് 43 (ഹൊസ്ദുർഗ് കടപ്പുറം) - പി. ഹുസൈൻ.
-കോടോം ബേളൂർ ഗ്രാമപഞ്ചായത്ത്
68. വാർഡ് 11 (കാലിച്ചാനടുക്കം) - ടി.പി ഫാറൂഖ്.
-കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത്
69. വാർഡ് 07 (കമ്മാടം) - സറീന കെ.പി.
-തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത്
70. വാർഡ് 01 (ആയിറ്റി) - എ.കെ ഉമ്മുകുൽസു,
71. വാർഡ് 15 (ഉടുമ്പുന്തല ഈസ്റ്റ്) - എം.കെ സക്കീന,
72. വാർഡ് 16 (ഉടുമ്പുന്തല വെസ്റ്റ്) - എം. ഷഹർബ,
73. വാർഡ് 17 (കൈക്കോട്ടുകടവ്) - എം.ടി അബ്ദുൽ റഹ്‌മാൻ,
74. വാർഡ് 18 (പൂവളപ്പ്) - എം. മുഹമ്മദ് കുഞ്ഞി,
75. വാർഡ് 19 (വൾവക്കാട്) - എം. സുഹറ.
-ചെറുവത്തൂർ ഗ്രാമപഞ്ചായത്ത്
76. വാർഡ് 14 (കൈതക്കാട്) - ടി.കെ ഫൈസൽ.
-പിലിക്കോട് ഗ്രാമപഞ്ചായത്ത്
77. വാർഡ് 13 (കാലിക്കടവ്) - എം.ടി.പി സുലൈമാൻ.
-നീലേശ്വരം മുനിസിപ്പാലിറ്റി
78. വാർഡ് 28 (തൈക്കടപ്പുറം സെൻട്രൽ) - എൻ.എൻ നദീറ,
79. വാർഡ് 30 (തൈക്കടപ്പുറം സീ റോഡ്) - വി.കെ റഷീദ.
പാര്‍ലമെന്ററി കമ്മിറ്റി യോഗത്തില്‍
ചെയർമാൻ കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ചു. കൺവീനർ എ. അബ്ദുൽ റഹ്‌മാൻ സ്വാഗതം പറഞ്ഞു. അംഗങ്ങളായ സി.ടി അഹമ്മദലി, പാറക്കൽ അബ്ദുള്ള, പി. സഫിയ സംബന്ധിച്ചു.
