പുക്കോം മഹല്ല് പ്രവാസി കൂട്ടായ്മ കുടുംബ സംഗമം
ദുബൈ: പൂക്കോം മഹല്ല് പ്രവാസി കൂട്ടായ്മ, പൂക്കോക്കാരുടെ തക്കാരം സീസൺ 3 സംഘടിപ്പിച്ചു. ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്തു. കെപി സുബൈർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എഎകെ മുസ്തഫ, സിറാജുദ്ദീൻ (ആസ്റ്റര്‍) ആശംസകൾ നേര്‍ന്നു. കണ്ണൂർ വിമാനത്താവളത്തില്‍
പ്രവാസികൾ അനുഭവിക്കുന്ന യാത്ര ദുരിതം പരിഹരിക്കണമെന്നും ഗൾഫ് മേഖലകളിലേക്ക് കൂടുതൽ വിമാന സർവിസ് ആരംഭിക്കുന്നതിന് വേണ്ട ഇടപെടലുകൾ നടത്തണമെന്നും ആവശ്യപ്പെട്ട് പിഎംപികെ ഭാരവാഹികൾ എംപിക്ക് നിവേദനം നൽകി. തുടർന്ന് വൈവിധ്യമാർന്ന വിവിധ കലാപരിപാടികൾ, കായികമത്സരങ്ങൾ, അംഗീകാര സമര്‍പ്പണം നടന്നു. മുജീബ് വൈഎം സ്വാഗതവും,
സാദിഖ് അബ്ദുല്ല നന്ദിയും പറഞ്ഞു.
