ബിഹാർ: വോട്ടിങ് മെഷീനുകൾ സൂക്ഷിച്ച സ്ട്രോങ് റൂമിലെ സിസിടിവി കാമറകൾ പ്രവർത്തനരഹിതം
പട്‌ന: ബിഹാർ തെരഞ്ഞെടുപ്പിന് പിന്നാലെ ഗുരുതര ആരോപണവുമായി ആർജെഡിയും കോൺഗ്രസും. മുസാഫർപൂർ ഉൾപ്പടെയുള്ള പല ജില്ലകളിലെയും സ്ട്രോങ് റൂമുകളിലെ സിസിടിവി കാമറകൾ പ്രവർത്തനരഹിതമാണെന്ന് ആർജെഡി നേതാവും ബിഹാർ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ തേജസ്വി യാദവും ഇന്ത്യൻ നാഷണൽ കോൺഗ്രസും ആരോപിച്ചു. പല ജില്ലകളിലും സ്ട്രോങ് റൂമുകളിലെ സിസിടിവി കാമറകൾ പ്രവർത്തനരഹിതമാണെന്നും ഫലപ്രഖ്യാപനത്തിന് മുമ്പ് ബിഹാറിൽ വോട്ട് മോഷ്ടിക്കാൻ ഗൂഢാലോചന നടക്കുകയാണെന്നും പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ചു. പാർട്ടികളുടെ സോഷ്യൽ മീഡിയ അകൗണ്ടുകളിൽ ഇതിന്റെ തെളിവുകളും പുറത്തുവിട്ടു. പുറത്തുവിട്ട വിഡിയോയിൽ പ്രവർത്തന രഹിതമായ സിസിടിവി ദൃശ്യങ്ങൾ കാണാം.
