കടലിൽ കുളിക്കാനിറങ്ങി; പയ്യാമ്പലത്ത് മൂന്ന് മരണം

കണ്ണൂർ: പയ്യാമ്പലത്ത് കടലിൽ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽ പെട്ട് മൂന്ന് യുവാകൾ മരണപ്പെട്ടു. കർണാടക സ്വദേശികളായ അഫ്നൻ, റഹാനുദ്ദീൻ, അഫ്രാസ് എന്നിവരാണ് മരിച്ചത്. ബംഗ്ളൂരുവിൽ നിന്നുള്ള മെഡിക്കൽ വിദ്യാർത്ഥികളാണ് മൂവരും. ഇന്ന് ഉച്ചക്കാണ് സംഭവം.

ഇവരെ കരക്കെത്തിച്ചെങ്കിലും ആംബുലൻസ് എത്തിയില്ല, തുടർന്ന് പൊലീസ് ജീപ്പിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കർണാടകയിൽ നിന്നുള്ള ഡോക്ടർമാരുടെയും മെഡിക്കൽ വിദ്യാർത്ഥികളുടെയും 11 അംഗ സംഘമാണ് പയ്യാമ്പലത്ത് എത്തിയത്.