യു.എ.ഇയുടെ ആകാശത്ത് ഹെലിക്കോപ്റ്റർ പറത്തി മുഹമ്മദ് ബിൻ സായിദ്
അബുദാബി: രാഷ്ര പുരോഗതി കണ്ടറിയാൻ ഹെലിക്കോപ്റ്റർ പറത്തി ആകാശ വീക്ഷണം നടത്തുന്ന രാഷ്ട്ര നായകൻറ വീഡിയോ തരംഗമാവുന്നു. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ രാജ്യത്തിൻറ വിവിധ മെഖലകളിലൂടെ ഹെലിക്കോപ്റ്റർ പറത്തുന്ന വീഡിയോയാണ് ജനം ഏറ്റെടുത്തത്.
ദേശീയ അടിസ്ഥാന സൗകര്യ വികസന പുരോഗതി, പരിസ്ഥിതി പ്രവർത്തനങ്ങൾ, നഗര വികസനം തുടങ്ങിയവയെ കുറിച്ച് പറക്കലിനിടെ ഉദ്യോഗസ്ഥരുമായി അവലോകനവും ചെയ്തു. നേരത്തെയും വിശേഷ ദിവസങ്ങളിലും മറ്റും ശൈഖ് മുഹമ്മദ് ബിൻ സായിദ് ഹെലിക്കോപ്റ്ററിൽ നാട് ചുറ്റുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ഹെലികോപ്റ്റർ പറത്തുന്നതിൽ പ്രാവീണ്യമുണ്ട് യു.എ.ഇ പ്രസിഡൻറിന്. 18 വയസ്സ് വരെ അൽ ഐനിലെയും അബുദാബിയിലെയും സ്കൂളുകളിൽ വിദ്യാഭ്യാസം നേടിയ മുഹമ്മദ് ബിൻ സായിദ്,1979-ൽ പ്രശസ്തമായ റോയൽ മിലിട്ടറി അക്കാദമി സാൻഡ്‌ഹേഴ്‌സിൽ ചേർന്നു. അവിടെ വെച്ചാണ് അദ്ദേഹം പ്രതിരോധം, ഹെലികോപ്റ്റർ പറക്കൽ, പാരാട്രൂപ്പുകൾ തുടങ്ങിയവയിൽ പരിശീലനം നേടിയത്
