ഇന്ന് യു.എ.ഇ പതാക ദിനം

ഷാർജ: യു.എ.ഇ ഇന്ന് പതാക ദിനം ആഘോഷിക്കുന്നു. രാജ്യത്തെ എല്ലാ മന്ത്രാലയങ്ങളിലും ഗവൺമെൻറ് ഓഫീസുകളിലും വിദ്യഭ്യാസ സ്ഥാപനങ്ങളിലും രാവിലെ ദേശീയ പതാക ഉയർത്തും. തുടർന്ന് ദേശീയ ഗാനാലപനവും നടക്കും.

യു.എ.ഇ ദേശീയ പതാകയുടെ മഹത്വം വിളംബരം ചെയ്യുന്ന വിത്യസ്ഥ പരിപാടികളും അരങ്ങേറും. സ്വദേശി പൗരന്മാരും വിദേശികളും താമസ സ്ഥലത്തും ജോലി കേന്ദ്രങ്ങളിലും ചതുർ വൻണ്ണ പതാക ഉയർത്തി ആഘോഷത്തിൽ പങ്കാളികളാകും.

നവംബർ മൂന്ന് രാജ്യത്തിന്റെ പതാകയോടുള്ള പ്രതിജ്ഞയും വിശ്വസ്തതയും സ്നേഹവും പുതുക്കുന്ന വാർഷിക ദിനമാണ്. യു.എ.ഇയുടെ പരമാധികാരത്തിന്റെയും യൂണിയന്റെയും പതാകയോടുള്ള പ്രതിജ്ഞയും സ്നേഹവും പുതുക്കും. ജനങ്ങളുടെ ഐക്യത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും പ്രകടനം കൂടിയാണ് പതാക ദിനാഘോഷം.