വനിത ക്രിക്കറ്റ് ലോക കപ്പ് ഇന്ത്യക്ക്


മുംബൈ: ക്രിക്കറ്റ് വനിത ലോകകപ്പ് ഇന്ത്യക്ക്. സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി വനിത ഏകദിന ലോകകപ്പിൽ ഇന്ത്യക്ക് 52 റൺസിൻ്റെ മിന്നും ജയം. 

ടോസ് നഷ്ടപ്പെട്ട ആദ്യ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യൻ വനിതകൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 298 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗത്ത് ആഫ്രിക്കയെ 246 ൽ ചുരുട്ടി കെട്ടി ഇന്ത്യ. 45.3 ഓവറിൽ സൗത്ത് ആഫ്രിക്ക ഓൾഔട്ടായി.

സെഞ്ചുറിയുമായി ക്യാപ്റ്റൻ ലോറ വോൾവാർട്ട് (101) പൊരുതി നിന്നെങ്കിലും ഫലമുണ്ടായില്ല. അർധസെഞ്ച്വറിയും അഞ്ച് വിക്കറ്റും നേടിയ ദീപ്‌തി ശർമയായിരുന്നു കിരീടപ്പോരാട്ടത്തിൽ ഇന്ത്യയുടെ തുറുപ്പുചീട്ട്.

ഓപണർ ഷഫാലി വർമ തുടങ്ങിയ ആക്രമണവും (78 പന്തിൽ 87 റൺസ്), മധ്യനിരയിൽ ദീപ്‌തി ശർമയുടെ ഇന്നിങ്സിന്റെയും (58) ബലത്തിലായിരുന്നു ഇന്ത്യ 298 റൺസ് നേടിയത്. സ്‌മൃതി മന്ദാന (45), ജെമീമ റോഡ്രിഗസ് (24), ഹർമൻപ്രീത് കൗർ (20), റിച്ച ഘോഷ് (34) എന്നിവരും നിർണായക പ്രകടനം നടത്തിയിരുന്നു. ഇന്ത്യ 298 റൺസ് നേടിയതിൽ സമൃതി മന്ദാന (45), ജെമീമ റോഡ്രിഗസ് (24), ഹർമൻപ്രീത് കൗർ (20), റിച്ച ഘോഷ് (34) എന്നിവരും നിർണായക പ്രകടനം നടത്തിയിരുന്നു.

നേരത്തെ, രണ്ടുതവണ ഫൈനലിൽ തോറ്റതിൻറെ വേദനിക്കുന്ന ഓർമകളുണ്ടായിരുന്നു ഇന്ത്യക്ക്. എന്നാൽ ഇന്നലെ നേടിയ തകർപ്പൻ വിജയം എല്ലാം മറക്കാനുള്ള ചരിത്ര വിജയം തന്നെയായിരുന്നു.