ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ടു; യുവതിയുടെ നില ഗുരുതരം

തിരുവനന്തപുരം: വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് യുവതിയെ പുറത്തേക്ക് തള്ളിയിട്ടു. തെറിച്ച് വീണ യുവതിക്ക് ഗുരുതര പരിക്ക്. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കേരള എക്സ്പ്രസിലെ ജനറൽ കംപാർട്ട്മെൻറിലാണ് സംഭവം.

സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന വെള്ളാറട സ്വദേശി സുരേശ് കുമാറിനെ കൊച്ചുവേളി ആർ.പി.എഫ് അറസ്റ്റ് ചെയ്തു. ടോയിലെറ്റിൽ പോയി തിരിച്ച് വരുമ്പോൾ പ്രതി യുവതിയുടെ നടുവിന് ചവിട്ടി പുറത്തിടുകയായിരുന്നു എന്ന് സഹയാത്രിക പറഞ്ഞു. യുവതി അബോധാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.