ശൈഖ് സായിദ് റോഡിൽ സൈക്കിളാരവം

ദുബൈ: ദുബൈ ഫിറ്റ്നസ് ചലഞ്ചിൻറെ ഭാഗമായി സംഘടിപ്പിച്ച ദുബൈ റൈഡ് ആറാം പതിപ്പിലേക്ക് പുലർച്ചെ മുതൽ സൈക്ലിസ്റ്റുകളുടെ ഒഴക്ക്. ആയിരക്കണക്കിന് പേർ സൈക്കിൾ ചവിട്ടി ദുബൈ റൈഡിൻറെ ഭാഗമായി. വിവിധ രാജ്യക്കാരും വിത്യസ്ഥ ഭാഷക്കാരുമായവർ ശൈഖ് സായിദ് റോഡിൽ റൈഡിലൂടെ ഫിറ്റ്നസ് ചലഞ്ചിനോടൊപ്പം ചേർന്നു. ഡി.പി വേൾഡാണ് സൈക്കിൾ റൈഡിൻറെ സംഘാടകർ.