ജോലി സ്ഥലത്ത് അപകടം; തൊഴിലാളിക്ക് നഷ്ട പരിഹാരം 40 ലക്ഷം ദിർഹം

ദുബൈ: ഫോർക്ക്‌ലിഫ്റ്റ് അപകടം. യുവ തൊഴിലാളിക്ക് നാല് മില്യൻ ദിർഹം നഷ്ട പരിഹാരം നൽകണമെന്ന് കോടതി. നിർമ്മാണ സ്ഥലത്ത് ഫോർക്ക്ലിഫ്റ്റ് 
പ്രവർത്തിപ്പിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തത്സമയം ജോലി സ്ഥലത്ത് ആവശ്യമായ സുരക്ഷ ഒരുക്കിയിരുന്നില്ല എന്ന് കോടതി കണ്ടത്തി. 

ജോലിസ്ഥലത്ത് ജോലി ചെയ്യുന്നതിനിടെ വലിയ ഗ്ലാസ് പാനലുകൾ വീണാണിയാൾക്ക് ഗുരുതര പരിക്കേറ്റത്. ഇതിലൂടെ ശാരീരിക ശേഷിയുടെ 95% സ്ഥിരമായ വൈകല്യം സംഭവിച്ചു. തൊഴിലാളിയുടെ യുവത്വം പരിഗണിച്ചും അംഗ വൈകല്യത്തിൻറെ തോത് കണക്കാക്കിയുമാണ് തൊഴിലാളിക്ക് നാല് ദശലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ ദുബൈ സിവിൽ കോടതി ഉത്തരവിട്ടത്.