പിവി അൻവറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി റൈഡ്
മുൻ എം.എൽ.എ പി.വി അൻവറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇ.ഡി റൈഡ്. നിലമ്പൂർ ഒതായിലെ വീട്ടിൽ രാവിലെ ഏഴുമണിയോടെയാണ് ഇ.ഡി സംഘം പരിശോധനക്കെത്തിയത്.
അൻവറിന്റെ മഞ്ചേരി പാർക്കിലും സഹായികളുടെ വീട്ടിലും പരിശോധന തുടരുന്നുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ചെന്നൈ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലും ഇ.ഡി സംഘമെത്തി.
