യുഎഇയില്‍ പൊടിക്കാറ്റ് സാധ്യത
ദുബായ്: ചൂട് അകന്നു.യുഎഇയില്‍ പൊടി നിറഞ്ഞ കാലാവസ്ഥ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) മുന്നറിയിപ്പ് നൽകി. കാറ്റില്‍ പൊടി പടലങ്ങള്‍ ഉയർന്ന് പറക്കുന്നത് കാരണം ദൂര കാഴ്ച നഷ്ടമാവാന്‍ സാധ്യത ഉണ്ട്, അതിനാല്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പുലര്‍ത്തണം.
രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മഴക്കും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. വടക്കൻ, കിഴക്കൻ മേഖലകളിലേക്ക് പൊടിക്കാറ്റ് ശക്തമായി വീശും. ഇതോടെ അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറഞ്ഞക്കാം. അതേസമയം, പടിഞ്ഞാറൻ തീരങ്ങളിലും ദ്വീപുകളിലും ചില സമയങ്ങളിൽ ഭാഗികമായോ പൂർണമായോ മേഘാവൃതമായ കാലാവസ്ഥയായിരിക്കും
അനുഭവപ്പെടുക.
