ജിസിസി രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രി തല യോഗം
കുവൈത്ത്: ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള ആഭ്യന്തര മന്ത്രിമാര്‍ യോഗം ചേരുന്നു. നാളെ കുവൈത്തില്‍ വെച്ചാണ് യോഗം. ഗൾഫ് രാജ്യങ്ങളില്‍ നിന്നുള്ള എല്ല ആഭ്യന്തര മന്ത്രിമാരും യോഗത്തിന് കുവൈത്തില്‍ എത്തും. പുതിയ സാഹചര്യത്തില്‍ ജിസിസി രാജ്യങ്ങളുടെ സുരക്ഷ സംവിധാനം ശക്തിപ്പെടുത്തലും കുറ്റമറ്റതാക്കലും ആണ് പ്രധാനമായും ചർച്ച ചെയ്യപ്പെടുക. ജിസിസിയിലെ ആഭ്യന്തര മന്ത്രിമാരുടെ 42-ാമത് യോഗമാണ് ബുധനാഴ്ച്ച നടക്കുന്നത്.
