സ്ഫോടനം: ഞെട്ടിത്തരിച്ച് രാജ്യ തലസ്ഥാനം
ഡല്‍ഹി ചെങ്കോട്ടക്ക് സമീപം ഉണ്ടായ സ്ഫോടനത്തിലെ
മരണ സംഖ്യ 10 ആയി. പരിക്കേറ്റ 30 പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 6 പേരുടെ നില അതീവ ഗുരുതരം എന്നാണ് അറിയുന്നത്.
സ്ഫോടന പശ്ചാത്തലത്തില്‍
കേരളം, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളില്‍
ശക്തമായ ജാഗ്രത നിര്‍ദേശം നല്‍കി. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ വ്യാപക പരിശോധന നടന്നു വരുന്നു.
കേരളത്തിലടക്കം ജാഗ്രതാ നിർദേശമുണ്ടെന്ന് സംസ്ഥാന ഡിജിപി റവാഡ ചന്ദ്രശേഖർ സ്ഥിരീകരിച്ചു. സ്ഫോടനത്തിൽ ഹ്യുണ്ടായി ഐ ട്വൻ്റി വാഹനവും ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്.
