ഡൽഹിയിൽ ഉഗ്ര സ്ഫോടനം; 8 പേര്‍ മരിച്ചതായി സൂചന, 12 പേര്‍ക്ക് പരിക്ക്, നിരവധി കാറുകൾ പൊട്ടിത്തെറിച്ചു


ന്യൂഡൽഹി: ഡൽഹിയിലെ ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടക്ക് സമീപം ഉഗ്ര സ്ഫോടനം.
ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഗെയ്‌റ്റ് നമ്പർ ഒന്നിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിലാണ് സ്ഫോടനം നടന്നതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ  നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. ലാ ഖില മെട്രോ സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനത്തെക്കുറിച്ച് വിവരം ലഭിച്ച ഉടൻ ഡൽഹി ഫയർ സർവീസസിൻ്റെ അഞ്ച് യൂണിറ്റുകൾ സ്ഥലത്തേക്ക് കുതിച്ചെത്തി.