പുസ്തക മേള: എംജിസിഎഫ് അക്ഷര പ്രഭ പുരസ്‌കാരം നൽകും


ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ ഇ വർഷം പ്രകാശനം ചെയ്ത പുസ്തകങ്ങളിൽ നിന്നും വായനക്കാർ തിരഞ്ഞെടുക്കുന്ന മികച്ച പുസ്തകത്തിന് മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ഇ വർഷം മുതൽ ബുക്ക് ഓഫ് ഫെയർ അവാർഡ്  -'അക്ഷരപ്രഭ അവാര്‍ഡ്' നല്‍കും. 25000 രൂപയും അക്ഷര ശില്പവും പ്രശംസ പത്രവും ആണ് അവാര്‍ഡ്. വായനക്കാർ നിർദേശിക്കുന്ന പുസ്തകങ്ങളിൽ നിന്നും പത്തു രചനകൾ വിലയിരുത്തി പ്രത്യേക ജൂറി ആണ് അവാർഡ് നിശ്ചയിക്കുക. സാഹിത്യകാരൻ ബഷീർ തിക്കോടിയുടെ നേതൃത്വത്തിലാണ് ജൂറി.

ജൂറി നിശ്ചയിക്കുന്ന അവാർഡിന് പുറമെ ഏറ്റവും അധികം നിർദേശങ്ങൾ ലഭിക്കുന്ന ഒരു കൃതിക് അക്ഷര ശ്രീ പുരസ്കാരവും നൽകും. 10000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന  താണ് ഇ അവാർഡ്.
തിരഞ്ഞെടുക്കപെടുന്ന പത്തു വായനക്കാർക്കും സമ്മാനങ്ങൾ നൽകും. 

ഷാർജാ അന്താരാഷ്ട്ര പുസ്തക വേദിയിൽ സ്ഥാപിച്ചിരിക്കുന്ന ബുക്ക് ഓഫ് ഫെയർ ബോക്സുകളിൽ വായനക്കാർക്ക് പുസ്തക അഭിപ്രായങ്ങൾ സമർപ്പിക്കാം. ജൂറി ചെയർമാൻ ബഷീർ തിക്കോടി എംജിസിഎഫ് പ്രസിസന്റ് പ്രഭാകരൻ പന്ത്രോളി, പിആർ പ്രകാശ് തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു