തോക്ക്, വെടിയുണ്ടകള്‍ ആയുധ കടത്ത് സംഘം പിടിയില്‍


കൈവശം പത്ത് തോക്കുകളും വെടിയുണ്ടകളും, ദില്ലിയിൽ ആയുധക്കടത്ത് സംഘം പിടിയിൽ. രണ്ട് പഞ്ചാബ് സ്വദേശികൾ ഉൾപ്പെടെ നാല് പേര്‍ ദില്ലി ക്രൈംബ്രാഞ്ച് പിടിയിലായി. സംഘത്തിന് പാകിസ്ഥാൻ ഐഎസ്ഐയുമായി ബന്ധമുണ്ടെന്ന്‌ ദില്ലി പോലീസ് വ്യക്തമാക്കി. ഡ്രോണുകൾ ഉപയോഗിച്ചാണ് പാകിസ്ഥാനിൽ നിന്ന് പഞ്ചാബിലേക്ക് ഇവര്‍ ആയുധങ്ങൾ കടത്തിയിരുന്നത്. തുർക്കിയിലും ചൈനയിലും നിർമ്മിച്ച ആയുധങ്ങൾ പാകിസ്ഥാൻ വഴി സംഘം ഇന്ത്യയിലേക്ക് എത്തിച്ചു വിതരണം ചെയ്തിരുന്നു.