സൗദിയില്‍ കുടുങ്ങിയവരുടെ എണ്ണം 22,000 കടന്നു


നിയമ ലംഘനം, 
സുരക്ഷ പരിശോധന 
സൗദിയില്‍ കുടുങ്ങിയവരുടെ എണ്ണം 22,000 കടന്നു 

സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ 
സുരക്ഷാ വകുപ്പ് പരിശോധന, 22,000 ത്തിലധികം പേര്‍ പിടിയില്‍. 

കഴിഞ്ഞ ഒരാഴ്‌ചയിലധികമായി വ്യാപക തെരച്ചിലാണ് നടന്ന് വരുന്നത്.
ഇക്കഴിഞ്ഞ ആറു മുതൽ പന്ത്രണ്ടു വരെ നടത്തിയ
പരിശോധനകളില്‍ മാത്രം  22,000ത്തിലേറെ  നിയമ ലംഘകര്‍ വലയിലായി. ഇതിൽ 14,027 ഇഖാമ കാലാവധി കഴിഞ്ഞവരാണ്. 4,781 നുഴഞ്ഞു കയറ്റക്കാരും 3,348 പേര്‍ തൊഴില്‍ നിയമ ലംഘകരുമാണ്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നാണ് അറിയുന്നത്.