എസി യൂണിറ്റുകൾ മോഷണം: പ്രതിക്ക് തടവും 1,30,000 ദിർഹം പിഴയും


ദുബൈ അൽ മുഹൈസ്‌നയിലെ ഒരു വില്ലയിൽ നിന്ന് 18 എസി യൂണിറ്റുകൾ മോഷ്ടിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ദുബൈ കോടതി വിദേശ പൗരന് രണ്ട് വർഷം തടവും 1,30,000 ദിർഹം പിഴയും ശിക്ഷ വിധിച്ചു. ഫോറൻസിക് തെളിവുകളുടെ അടിസ്ഥാനത്തില്‍ നടന്ന ചോദ്യം ചെയ്യലില്‍ പ്രതി കുറ്റ സമ്മതം നടത്തി.  ശിക്ഷ അനുഭവിച്ചുകഴിഞ്ഞാൽ നാടുകടത്തൽ നടപടികളും ഉണ്ടാകും.