45 ഹൈദരാബാദ് സ്വദേശികളടക്കമുള്ളവരെ ജന്നത്തുൽ ബഖീഇൽ ഖബറടക്കി

സൗദിയില്‍ തീര്‍ത്ഥാടകര്‍ 
ബസ്സപകടത്തിൽ മരിച്ച സംഭവത്തില്‍ 46 പേരുടെയും ഖബറടക്കം പൂർത്തിയായി. 45 ഹൈദരാബാദ് സ്വദേശികളടക്കമുള്ളവരുടെ മൃതദേഹമാണ് ജന്നത്തുൽ ബഖീഇൽ ഖബറടക്കിയത്.

മരിച്ചവരുടെ ബന്ധുക്കളുടെയും അധികൃതരുടെയും അഭ്യർത്ഥന മാനിച്ചാണ് മൃതദേഹങ്ങൾ മദീനയിൽ ഖബറടക്കാൻ സൗദി ഭരണകൂടം അനുമതി നൽകിയത്. മരണപ്പെട്ടവരുടെ അടുത്ത ബന്ധുക്കളായ 32 പേർ ഖബറടക്ക ചടങ്ങിൽ പങ്കെടുക്കാനായി മദീനയിൽ എത്തിയിട്ടുണ്ട്. മദീനയിലെ പ്രവാചക പള്ളിയില്‍ നടന്ന നമസ്‌കാരത്തിൽ ആയിരക്കണക്കിന് ഇന്ത്യക്കാർ പങ്കുചേര്‍ന്നു. സൗദി മന്ത്രാലയ ഉദ്യോഗസ്ഥരും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്തു.