റെയിൽവേ സ്റ്റേഷനുകളിൽ പരക്കെ പരിശോധന
കണ്ണൂർ: റെയിൽവേ സ്റ്റേഷനുകളിൽ പരക്കെ പരിശോധന. മദ്യപിച്ച് യാത്രക്കെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനുറച്ച് അധികൃതർ, പരിശോധനയിൽ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ ട്രെയിൻ കയറാൻ അനുവദിക്കില്ല.
ട്രെയിനുകളിലും സ്റ്റേഷനുകളിലും അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. റെയിൽവേ സ്റ്റേഷനിൽ പരിശോധന കർശനമാണ്. മദ്യപിച്ചെന്നു കണ്ടെത്തിയാൽ യാത്ര അനുവദിക്കാതിരിക്കൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. രണ്ടാഴ്‌ച നീളുന്ന പരിശോധന ക്യാമ്പയിനാണ് അധികൃതർ ആസൂത്രണം ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം വർക്കലയിൽ ഓടികൊണ്ടിരുന്ന ട്രെയിനിൽ നിന്നും യുവതിയെ മദ്യപാനി തള്ളി പുറത്തേക്കിട്ട പ്രവർത്തി വമ്പിച്ച പ്രതിഷേധത്തിന് ഇടയാക്കിരുന്നു. പ്രതി തത്സമയം മദ്യ ലഹരിയിലായിരുന്നു കൃത്യം ചെയ്തത്.
