സി മുഹമ്മദ് കുഞ്ഞിയുടെ പുസ്‌തക പ്രകാശനം

ഷാർജ: എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ സി മുഹമ്മദ് കുഞ്ഞി രചിച്ച 'ചരിത്രം തേടി ഒരു ലോക സഞ്ചാരം' പുസ്തക പ്രകാശനം ഇന്ന് നടക്കും. വൈകു. 3:30ന് ഷാര്‍ജ പുസ്തകോൽസവ നഗരിയിലെ റൈറ്റേഴ്സ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ അസോസിയേഷൻ ഷാര്‍ജ പ്രസിഡൻറ് നിസാർ തളങ്കര പുസ്തകം പ്രകാശനം ചെയ്യും. സമൂഹത്തിൻറെ വിവിധ തുറകളിൽ നിന്നുള്ളവർ സംബന്ധിക്കും. ഒലീവ് പബ്ലിക്കേഷൻസാണ് പ്രസാധകർ.