ഹരിത സായാഹ്നം ഉജ്ജ്വലമായി

ഹരിത സായാഹ്നം ഉജ്ജ്വലമായി

കാസർക്കോഡ്: 
'യൂത്ത് ലീഗിനോടൊപ്പം' എന്ന പ്രമേയത്തിൽ ആലംപാടി ശാഖ മുസ്ലിം യൂത്ത് ലീഗ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സമൂഹത്തിലെ വിത്യസ്ത തുറകളിലുള്ളവർ സംബന്ധിച്ച പരിപാടി ആവേശകരമായി.

പഴയ തലമുറകൾ കൊണ്ടാടുന്ന കൈ മുട്ടിപ്പാട്ട് വൻ ജന സാന്നിധ്യത്തിന് മുന്നിൽ പുനരാവിശ്കരിച്ചു. വനിതാ ലീഗ് സംഗമവും എംഎസ്എഫ് ബാലകേരള തലമുറ സംഗമവും മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും എം എസ് എഫിന്റെയും ശക്തി തെളിയിക്കുന്നതായി. ജില്ല, മണ്ഡലം, പഞ്ചായത്ത് നേതാക്കൾ പരിപാടിയിൽ അതിഥികളായി.