പുസ്തകോൽസവത്തിൽ ഇന്ത്യൻ അസോസിയേഷൻ ഷാർജയും

ഷാർജ: രാജ്യന്തര പുസ്തക മേളയിൽ ഇന്ത്യൻ അസോസിയേഷൻ ഷാർജ സ്റ്റാൾ തുറക്കും. ഹാൾ നമ്പർ ഏഴിൽ, ഇസഡ് ഇ 4/3 ആണ് സ്റ്റാൾ നമ്പർ. ഇന്ന് വൈകു. 4:30ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് കോൺസുൽ ജനറൽ സതീഷ് കുമാർ സിവൻ ഇന്ത്യൻ അസോസിയേഷൻ സ്റ്റാൾ ഉദ്ഘാടനം ചെയ്യും.