ലോകത്തെ ഏറ്റവും ഉയരം കൂടിയ ഹോട്ടൽ ദുബൈയിൽ ഉദ്ഘാടനത്തിനൊരുങ്ങുന്നു



ദുബൈ: ഹോസ്പിറ്റാലിറ്റി വിസ്മയ നഗരമായ ദുബൈയില്‍ മറ്റൊരു ആഡംബര ഹോട്ടല്‍ സമുച്ചയം കൂടി. ലോകത്തെ ഏറ്റവും ഉയരം കൂടിയ ഹോട്ടൽ ദുബൈയിൽ ഉദ്ഘാടനത്തിനൊരുങ്ങുന്നു.
സിയേൽ ദുബൈ മറീന പ്രവര്‍ത്തന സജ്ജമായി.  നവംബർ 15ന് ആണ് ഹോട്ടൽ പ്രവർത്തനം തുടങ്ങുന്നത്. 377 മീറ്റർ ഉയരമുള്ള ഹോട്ടലിൽ 82 നിലകളിലായി ആയിരത്തിലേറെ റൂമുകളുണ്ട്. 1310 ദിർഹമിലാണ് ഹോട്ടല്‍ റൂം വാടക തുടങ്ങുന്നത്.