ഗൾഫാർ മുഹമ്മദ് അലി ഒമാനിൽ യൂണിവേഴ്സിറ്റി ചാൻസിലർ
മസ്കത്: പ്രമുഖ പ്രവാസി മലയാളി വ്യവസായി ഡോ. പി മുഹമ്മദ് അലിയെ (ഗള്‍ഫാര്‍) ഒമാനിലെ നാഷണല്‍ യൂനിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍റ് ടെക്‌നോളജിയുടെ ചാന്‍സിലര്‍ ആയി തെരഞ്ഞെടുത്തു. യൂനിവേഴ്‌സിറ്റി ഡയറക്ടര്‍മാരുടെ യോഗമാണ് തീരുമാനമെടുത്തത്. യൂനിവേഴ്‌സിറ്റിയുടെ പ്രഥമ ചാന്‍സിലര്‍ ആയിരുന്ന ഡോ. ശൈഖ് സാലിം അല്‍ ഫന്നാഹ് അല്‍ അമിയുടെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ ചാന്‍സിലറെ നിയോഗിച്ചത്. ഒമാനിലെ പ്രശസ്തമായ ഗള്‍ഫാര്‍ എന്ന വ്യവസായ ശൃംഖലയെ കൂടാതെ ഇന്ത്യയിലും വിദേശത്തും നിരവധി സ്ഥാപനങ്ങൾക്ക്
നേതൃത്വം നല്‍കുന്ന ഡോ. പി മുഹമ്മദാലി വിദ്യാഭ്യാസ സാമൂഹ്യ സേവനരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഒമാനിലെ യൂനിവേഴ്‌സിറ്റികളില്‍ ഗുണമേന്മക്ക് ദേശീയ അംഗീകാരം ലഭിച്ച നാഷണല്‍ യൂനിവേഴ്‌സിറ്റിയില്‍ മെഡിസിന്‍, ഫാര്‍മസി, എന്‍ജിനീയറിങ്, ടെക്‌നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ്, മറൈന്‍ സ്റ്റഡീസ് എന്നീ മേഖലകളില്‍ അന്താരാഷ്ട്ര നിലവാരമുള്ള പാഠ്യ പദ്ധതികളാണുള്ളത്.
