യുഎഇയിൽ പൊടിക്കാറ്റ്, മൂടൽ മഞ്ഞ് സാധ്യത

അബുദാബി: വരും ദിവസങ്ങളിൽ യുഎഇയിലുടനീളം പൊടിക്കാറ്റിനും മൂടൽ മഞ്ഞിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും സൂചനയുണ്ട്.

ചൊവ്വാഴ്ച യുഎഇയുടെ ചില ഭാഗങ്ങളിൽ പൊടിക്കാറ്റ് വീശി.
അൽ ദഫ്ര മേഖലയിൽ ഇന്ന് കാലാവസ്ഥ പൊടിപടലങ്ങൾ നിറഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയിരിക്കുമെന്നും ചില സമയങ്ങളിൽ നേരിയതോ മിതമായതോ ആയ മഴക്ക് സാധ്യതയുണ്ടെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻ‌സി‌എം) പ്രവചിച്ചു.

ചില തീരദേശ, ഉൾനാടൻ പ്രദേശങ്ങളിൽ രാത്രിയിലും ബുധനാഴ്ച രാവിലെയും കാലാവസ്ഥ ഈർപ്പമുള്ളതായിരിക്കുമെന്നും, പ്രത്യേകിച്ച് പടിഞ്ഞാറൻ പ്രദേശങ്ങളിൽ നേരിയ മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്നും എൻ‌സി‌എം സൂചിപ്പിച്ചു.

താപനില നേരിയ തോതിൽ ഉയരും, ചില തീരദേശ, ഉൾനാടൻ പ്രദേശങ്ങളിൽ രാത്രിയിലും വ്യാഴാഴ്ച രാവിലെയും ഈർപ്പമുള്ള കാലാവസ്ഥയായിരിക്കും.
തെക്കുകിഴക്ക് മുതൽ വടക്കുകിഴക്ക് ദിശയിൽ കാറ്റ് നേരിയതോ മിതമായതോ ആയിരിക്കും, ഇടയ്ക്കിടെ IO മുതൽ 25 കിലോമീറ്റർ / മണിക്കൂർ വേഗതയിൽ കാറ്റ് വീശും. മണിക്കൂറിൽ 35 കിലോമീറ്റർ വരെ വേഗതയിൽ എത്താനും സാധ്യതയുണ്ട് -എൻസിഎം അറിയിച്ചു